രാജിയെന്നത് മാധ്യമ സൃഷ്ടി; മോദിക്കൊപ്പം മന്ത്രിയായതില്‍ അഭിമാനമെന്ന് സുരേഷ് ഗോപി; ബിജെപി നേതൃത്വത്തിന്റെ അനുനയനീക്കം വിജയം

സഹമന്ത്രി സ്ഥാനത്ത് ഒതുക്കിയെന്ന പരാതിയില്‍ ഇടഞ്ഞു നിന്ന സുരേഷ് ഗോപിയെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം നടത്തിയ നീക്കം വിജയം. രാജിയെന്ന് വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ രംഗത്തെത്തി. രാവിലെ മുതല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക വിശദീകരണം നല്‍കാന്‍ സുരേഷ് ഗോപി തയ്യാറായിരുന്നില്ല. എന്നാല്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും പിന്നാലെ കേന്ദ്രനേതൃത്വം ഫോണിലൂടേയും സംസാരിച്ചതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തി.

മോദി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ പോകുന്നു എന്ന തെറ്റായ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോദി മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബിജെപി രൂപീകരിച്ച് 44 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരാള്‍ താമര ചിഹ്നത്തില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയത്. എന്നിട്ടും അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്ന ചിന്തയിലാണ് സുരേഷ് ഗോപി പ്രതിഷേധിച്ചത്. അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് സുരേഷ് ഗോപി അയഞ്ഞതെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top