മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകന്‍; തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇരട്ടി മധുരം; കമ്മിറ്റ് ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന് താരം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വമ്പന്‍ വിജയം നേടിയ നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി ആശംസകള്‍ അറിയിച്ചതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ പുതിയ പ്രഖ്യാപനം. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ നായകനായി സുരേഷ് ഗോപി എത്തുന്നു. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം മമ്മൂട്ടിയല്ലാതെ മറ്റൊരു താരത്തെ കേന്ദ്രകഥാപാത്രമാക്കി മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ എന്നിവയാണ് നേരത്തേ മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here