‘കൃഷ്ണാ, ഗുരുവായൂരപ്പാ’ പ്രാര്‍ത്ഥിച്ച് തുടക്കം; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ലോക്‌സഭയില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. കേന്ദ്രസഹമന്ത്രിയെന്ന നിലയില്‍ 12.21നാണ് സുരേഷ് ഗോപിയെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചത്. കൃഷ്ണ, ഗുരുവായൂരപ്പ എന്ന പ്രാര്‍ത്ഥനയോടെയാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലി തുടങ്ങിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

കേരളത്തില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്തത് സുരേഷ് ഗോപിയാണ്. സഹമന്ത്രിയായതിനാലാണ് നേരത്തെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കേരളത്തിലെ മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാല് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നുളള ആദ്യ ബിജെപി ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. തൃശൂരില്‍ നിന്നും 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിന്നാലെ പെട്രോളിയം, ടൂറിസം, സാംസ്‌കാരികം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപിയെ നിയമിക്കുകയും ചെയ്തു. നരേന്ദ്ര മോദിക്കൊപ്പം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇംഗ്ലീഷിലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top