മാധ്യമങ്ങളെ പുറത്താക്ക്; ഉത്തരവിട്ട് സുരേഷ് ഗോപി; ക്രിസ്ത്യന്‍ വേട്ടയില്‍ ഇനി ഒന്നും മിണ്ടില്ല

മാധ്യമങ്ങള്‍ക്ക് നേരെ രോഷപ്രകടനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താമസിക്കുന്ന എറണാകുളം ഗസ്റ്റ്ഹൗസില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കാന്‍ സുരേഷ് ഗോപി ഉത്തരവിട്ടു. പ്രതികരണം എടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഗസ്റ്റ്ഹൗസില്‍ നിന്ന് ഒഴിവാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ ജീവനക്കാര്‍ എത്തി മാധ്യമങ്ങള്‍ പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് സുരേഷ് ഗോപി ക്ഷോഭിച്ചിരുന്നു. രാജ്യത്തെ ക്രിസ്ത്യന്‍ വേട്ടയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടാണ് സുരേഷ് ഗോപയുടെ നടപടി. രാവിലെ ഗസ്റ്റസില്‍ എത്തിയ സുരേഷ് ഗോപി മാധ്യങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ചോദ്യം ഉന്നയിച്ചെങ്കിലും മിണ്ടാതെ പോവുകയാണ് ചെയ്തത്.
പിന്നാലെ ജീവനക്കാരെ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമങ്ങളും അവിടെ കണാരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ വേട്ട സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍ എന്നായിരുന്നു പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here