കരുവന്നൂരിൽ ഇഡി ചെയ്യുന്നത് അവരുടെ ജോലി; വിമർശിക്കുന്നത് പരസ്പരം ഡീൽ ചെയ്തവർ ; പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി പാർലമെൻറിൽ പോരാടും; സുരേഷ് ഗോപി

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി നിയമപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സുരേഷ് ഗോപി. നിയമ നടപടികൾ ഒരുവശത്തുകൂടി പോകും. അതിൽ രാഷ്ട്രീയമായ ഇടപെടലുകൾ ആവശ്യമില്ല. അതിൽ ആർക്കും ഇടപെടാനും കഴിയില്ല. അവരുടെ ജോലി അവർ കൃത്യ സമയത്ത് തന്നെ ചെയ്യും. ഇത്രയും നാൾ എല്ലാം പരസ്പരം ഡീലാക്കി വച്ചിരുന്നവരാണ് ഇപ്പോൾ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കരുവന്നൂരിലെ ജനങ്ങൾക്ക് വേണ്ടിയാണ് പദയാത്ര നടത്തിയത്. കൊടിയുമായി താൻ മുന്നിൽ നടന്നു എന്നേയുള്ളൂ. ഒപ്പം നടന്നത് തൃശൂരിലെ ജനങ്ങളാണ്. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിക്കണം. വാഗ്ദാനം ചെയ്ത പലിശയും. അതിനായാണ് ശ്രമിക്കുന്നത്. ഒപ്പം സഹകരണ പ്രസ്ഥാനങ്ങളിലെ തെറ്റായ നടപടികളേയും എതിർത്ത് തോൽപ്പിക്കപ്പെടണം. പുതിയ പാർലമെൻറ് വരുമ്പോൾ ശക്തമായ നിയമം കൊണ്ടുവരും. അതിനായി പോരാടാനാണ് തൃശ്ശൂരിൽ നിന്ന് പാർലമെന്റിലേക്ക് പോകാൻ തയ്യാറെടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ നടപടികളെ വിമർശിക്കുന്ന കെ മുരളീധരൻ ഇഡിക്ക് മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കട്ടെ എന്നും സുരേഷ് ഗോപി പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top