ക്ഷോഭിച്ചതില്‍ കാര്യമുണ്ടെന്ന് സുരേഷ് ഗോപി; പ്രവര്‍ത്തകരെ വഴക്കുപറയാനുള്ള അവകാശമുണ്ട്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തതിനാണ് ശാസിച്ചതെന്നും വിശദീകരണം

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളുകുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി സുരേഷ് ഗോപി. പ്രചാരണത്തിന് പ്രവര്‍ത്തകര്‍ എത്താത്തതിലല്ല വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാത്തതിനാണ് ശാസിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. “ഞാന്‍ ശാസ്താംപൂവം ആദിവാസി കോളനിയിലെത്തിയപ്പോള്‍ 25 ഓളം കുട്ടികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ലെന്ന് അവിടെയുള്ളവര്‍ പരാതിപ്പെട്ടു. അപ്പോഴാണ്‌ അണികളെ വഴക്കുപറഞ്ഞത്. അണികളെ വഴക്ക് പറയാനുള്ള അവകാശമെനിക്കുണ്ട്. ഇതെല്ലാം അവിടെയുള്ള പ്രവര്‍ത്തകര്‍ ചെയ്യേണ്ട കാര്യങ്ങളാണ്.”

” പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത്. ഞാന്‍ നാളെ ജയിച്ചുകഴിഞ്ഞാലും പ്രശ്നങ്ങള്‍ എന്റെ അടുത്ത് എത്തിക്കേണ്ടത് അണികളാണ്. അവിടെ പ്രവര്‍ത്തകരുടെ ഒപ്പം കാപ്പി കുടിച്ചതാണ്. അവിടെ എത്ര പ്രവര്‍ത്തകരുണ്ടായിരുന്നു എന്നതിന്റെ വീഡിയോയും ഞാന്‍ പോസ്റ്റ്‌ ചെയ്യും.” സുരേഷ് ഗോപി പറഞ്ഞു.

പ്രചാരണത്തിനായി ഇന്നലെ തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയിലെത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രവര്‍ത്തകരോട് രോഷം പ്രകടിപ്പിച്ചത്. വാഹനത്തിൽ നിന്നിറങ്ങാതെ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരോടാണ് ദേഷ്യപ്പെട്ടത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ: ‘‘എനിക്ക് വോട്ടു കിട്ടാനുള്ള ശ്രമങ്ങൾ നടത്തിയേപറ്റൂ. നിങ്ങൾ ആരും ഇതിനു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. കാര്യങ്ങൾ ഭയങ്കര കഷ്ടമാണ്. എന്താണ് ബൂത്ത് പ്രസിഡന്റിന്റെ ജോലി. ആളില്ലാത്ത സ്ഥലത്തേക്ക് എന്നെ എന്തിനുകൊണ്ടുവന്നു. വോട്ട് വാങ്ങിത്തരാനാണെങ്കിൽ വോട്ടുചെയ്യുന്ന പൗരനെക്കണ്ട് പ്രവർത്തിക്കണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെത്തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. ഈ രീതിയിലാണ് പ്രവർത്തനമെങ്കിൽ തിരുവനന്തപുരത്തേക്ക് പോയി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രവർത്തിക്കും.’’ഈ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് തരാം വിശദീകരണവുമായി രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top