ഉദ്ഘാടനം ചെയ്യണോ, കാശ് വേണം; നയം വ്യക്തമാക്കി സുരേഷ് ഗോപി

സിനിമ അഭിനയം തുടരുമെന്നും സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ എട്ട് ശതമാനം വരെ പണം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ചെയ്യാന്‍ അറിയാം, അതിന് ആരുടെയും ഉപദേശം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപി എന്ന നിലയില്‍ തന്നെ ആരും ഉദ്ഘാടനത്തിന് വിളിക്കേണ്ട; സിനിമാ നടന്‍ എന്ന നിലയ്ക്ക് വിളിച്ചാല്‍ മതിയെന്നും ഉദ്ഘാടനങ്ങള്‍ക്ക് പ്രതിഫലം വേണമെന്നും അത് ട്രസ്റ്റിലേക്കാകും പോകുകയെന്നും അദ്ദേഹം വിശദീകരിച്ചു.

“ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. പിരിവുണ്ടാകും; ഏതെങ്കിലും പരിപാടിക്ക് പോകുമ്പോള്‍, എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിന് യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂ. അതില്‍നിന്ന് നയാപൈസ ഞാന്‍ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും. അത് ഞാന്‍ നേരത്തേ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.”

ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെങ്കിൽ, നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിർവഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തേ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കും,’’ സുരേഷ് ഗോപി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top