സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി ‘വരാഹം’ ടീസര്‍; ഇരട്ട ഗെറ്റപ്പില്‍ താരം

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ജന്മദിനമാണിന്ന്. താരത്തിന് പിറന്നാള്‍ സമ്മാനമായി വരാഹം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പതിവിന് വിപരീതമായി ഇരട്ട ഗെറ്റപ്പിലാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി തിയറ്ററില്‍ എത്തുന്ന സുരേഷ് ഗോപി ചിത്രം വരാഹമാകുമെന്ന് കഴിഞ്ഞയാഴ്ച മാധ്യമസിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

സിനിമയെ കുറിച്ച് ഒരു സൂചനകളും തരാതെ സര്‍പ്രൈസ് നിലനിര്‍ത്തുന്നതാണ് ടീസര്‍. കീഴടക്കാന്‍ ശ്രമിക്കുന്നവരെ കൊമ്പില്‍ കോര്‍ത്തെടുത്ത് കുതിച്ചു പായുന്ന ജെല്ലിക്കെട്ട് കാളയുടെ വീര്യത്തെ കുറിച്ചാണ് ടീസറില്‍ വിവരിക്കുന്നത്. സുരേഷ് ഗോപിയുടെ 257ാമത് ചിത്രമാണ് വരാഹം. സനല്‍ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍ നവ്യ നായര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിത്തു കെ. ജയന്‍, മനു സി. കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വരാഹത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മാവെറിക് മൂവീസിന്റെയും സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് വരാഹം നിര്‍മ്മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top