ഇതും ഒരു സുരേഷ് ഗോപി സ്റ്റൈല്‍; പേരെഴുതിയ കസേര ഒഴിവാക്കി; ഇരുന്നത് പ്ലാസ്റ്റിക് ചെയറില്‍

എംപിയും കേന്ദ്രമന്ത്രിയും ആകുംമുന്‍പ് തന്നെ എല്ലാത്തിനും ഒരു സുരേഷ് ഗോപിക്ക് ഒരു സ്റ്റൈല്‍ ഉണ്ട്. ഈ സ്റ്റൈല്‍ തന്നെയാണ് പലപ്പോഴും വാര്‍ത്ത ആകുന്നതും. കേന്ദ്രമന്ത്രിയായപ്പോഴും അദ്ദേഹം പതിവ് തെറ്റിച്ചില്ല. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങുമാണ് കേന്ദ്രമന്ത്രിക്ക് മുന്നില്‍ വലഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ കോഴിക്കോട് നടന്ന സ്വച്ഛത പഖ്‌വാദ പ്രചാരണ പരിപാടിയില്‍ വിശിഷ്ടാതിഥികള്‍ക്കായുള്ള ആഡംബര കസേരയില്‍ ഇരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. തനിക്ക് പ്ലാസ്റ്റിക് കസേര മതിയെന്ന് പറഞ്ഞു. ഇതോടെ ഈ കസേര മാത്രം പ്ലാസ്റ്റിക് കസേരയാക്കി. തോട്ടത്തില്‍ രവീന്ദ്രനും കളക്ടറും മുഖത്തോട് മുഖം നോക്കി. അവര്‍ പേരെഴുതിയ കസേരയില്‍ തന്നെ ഇരുന്നു. ഇതൊന്നും കാര്യമാക്കാതെ പ്ലാസ്റ്റിക് കസേരയില്‍ തന്നെ ഇരുന്നു സുരേഷ് ഗോപി പരിപാടിയില്‍ പങ്കുകൊണ്ടു.

രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശുചിത്വം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ടൂറിസം മന്ത്രാലയത്തിന്റെ ബോധവത്കരണ പരിപാടിയാണ് സ്വച്ഛത പഖ്‌വാദ. രാജ്യമാസകലം ഈ പരിപാടി നടന്നുവരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top