മോദിക്കൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും; കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു; കേരള ബിജെപിക്ക് അഭിമാന നിമിഷങ്ങള്‍
കേരളത്തിലെ ബിജെപിക്ക് അഭിമാനമായി സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാന്‍ കേന്ദ്രനേതൃത്വം സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കി.
മന്ത്രിസഭയിലേക്ക് ഇപ്പോഴില്ലെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. നേരത്തെ നിശ്ചയിച്ച ചില സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ നേതൃത്വം സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് വിവരം. കേരളത്തില്‍ നിന്നും ആദ്യമായി ഒരു എംപിയെ ലഭിച്ച അനുകൂല സാഹചര്യം മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തെ കേരളത്തില്‍ നിന്നുളള നേതാക്കള്‍ കേന്ദ്രമന്ത്രിമാരായിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിച്ച ശേഷമായിരുന്നു.
സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ലഭിക്കുമോയെന്നാണ് ഇനിയുള്ള ആകാംക്ഷ. സ്വതന്ത്ര ചുമതല ഉറപ്പായും ലഭിക്കുമെന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here