മോദിയില്‍നിന്ന് മമ്മൂട്ടി അക്ഷതം സ്വീകരിച്ചു; മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇന്നലെ തന്നെ ഗുരുവായൂരില്‍; ഭാഗ്യയുടെ വിവാഹത്തിന് വൻതാരനിര സാക്ഷി
ഗുരുവായൂര്‍: മലയാള സിനിമ ഒന്നടങ്കം ഗുരുവായൂരമ്പല നടയിലെത്തിയ ദിനമായിരുന്നു ഇന്ന്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ ഇവര്‍ക്കെല്ലാം പ്രധാനമന്ത്രിയെ നേരില്‍ കാണാനും അവസരമൊരുങ്ങി. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയ മുൻനിരക്കാരെ സുരേഷ് ഗോപി വേദിയില്‍ വച്ച് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. ഇവർക്കെല്ലാം അവിടെ വച്ചുതന്നെ പ്രധാനമന്ത്രി അയോധ്യയില്‍ നിന്നുള്ള അക്ഷതം നല്‍കി.
മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു. മോഹന്‍ലാല്‍, ഭാര്യ സുചിത്ര, ജയറാം, പാര്‍വതി തുടങ്ങിയവരും പ്രധാനമന്ത്രിയില്‍ നിന്ന് അക്ഷതം സ്വീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പൂജിച്ച അക്ഷതമാണ് നൽകുന്നത്.
സുരേഷ് ഗോപിയാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. രാവിലെ 8.45-ന് ആയിരുന്നു താലികെട്ട്. ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നല്‍കിയത് പ്രധാനമന്ത്രിയാണ്. ഇരുവരും മോദിയുടെ കാലില്‍തൊട്ട് അനുഗ്രഹവും വാങ്ങി. സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനമായി നല്‍കി.
മമ്മൂട്ടിയും മോഹന്‍ലാലും ഇന്നലെ രാത്രി തന്നെ കുടുംബസമേതം ഗുരുവായൂരില്‍ എത്തിയിരുന്നു. സംവിധായകരായ ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ജനുവരി 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിവാഹ വിരുന്ന് നടത്തും. 20ന് തിരുവനന്തപുരത്തും വിരുന്ന് നടത്തുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here