സുരേഷ് ഗോപിയുടെ 257ാം ചിത്രം ‘വരാഹം’; കൂടെ ഗൗതം മേനോനും

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന ചിത്രത്തിൽ സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനുസി കുമാറും ജിത്തു കെ ജയനുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിനു ശേഷം മനു സി കുമാര്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘വരാഹം’. സുരേഷ് ഗോപിയുടെ കരിയറിലെ 257-ാം ചിത്രം കൂടിയാണിത്.

സുരേഷ് ഗോപി, ഗൗതം വാസുദേവ മേനോന്‍ എന്നിവരെ കൂടാതെ, സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നു.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ്പടിയൂര്‍ എന്നിരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജാണ്. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിനു ശേഷം സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനെട്ടിന് എറണാകുളത്ത് ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top