സുരേഷ് മേനോനും പുറത്തേക്ക്; ബിഗ് ബോസ് ഹൗസിലെ മൂന്നാമത്തെ ക്യാപ്റ്റനെ തിരഞ്ഞെടുത്തു; പോർക്കളത്തിൽ ഇനി 16 പേർ
ബിഗ് ബോസ് മലയാളം ആറാം സീസണില്‍ നിന്ന് ഈയാഴ്ച ഒരു മത്സരാര്‍ത്ഥി കൂടി ഔട്ടായിരിക്കുന്നു. മുംബൈ മലയാളിയും നടനുമായ സുരേഷ് മേനോന്‍ ആണ് ഇന്ന് പുറത്തായത്. ഋഷി, റസ്മിന്‍, സിജോ എന്നിവരായിരുന്നു സുരേഷിന് പുറമെ നോമിനേഷനില്‍ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പുറത്താക്കല്‍. ബിഗ് ബോസ് വീട്ടില്‍ ആദ്യദിനം മുതലേ വേണ്ടത്ര തിളങ്ങാന്‍ സുരേഷ് മേനോന് സാധിച്ചിരുന്നില്ല. മാത്രമല്ല, തുടക്കം മുതല്‍ വീട്ടുകാരെ മിസ് ചെയ്യുന്നുവെന്നും ഇവിടെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.
മൂന്നാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചതാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച റോക്കി, അന്‍സിബ, സിജോ എന്നിവര്‍ക്ക് ബിഗ് ബോസ് കടുകട്ടിയായൊരു ഫിസിക്കല്‍ ടാസ്‌ക് നല്‍കുകയും അതില്‍ വിജയിയായ ആളെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഒരു പാത്രത്തില്‍ ചായം കലക്കിയ വെള്ളം നിറച്ചുവച്ച് അതില്‍ നിന്നും താക്കോല്‍ കണ്ടെത്തി, മണല്‍ നിറച്ച ടണലിലൂടെ കയറിയിറങ്ങി മുന്നിലുള്ള പെട്ടിയില്‍ വച്ചിരിക്കുന്ന കിരീടം സ്വന്തമാക്കുക എന്നതായിരുന്നു ടാസ്‌ക്. സിജോ ആണ് മത്സരത്തില്‍ വിജയിയായത്. അതോടെ സിജോയെ ബിഗ് ബോസ് ഹൗസിലെ ഈയാഴ്ചത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. പോയവാരം അപ്‌സരയായിരുന്നു ക്യാപ്റ്റന്‍. അപ്‌സരയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സഹമത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും മികച്ച അഭിപ്രായമായിരുന്നു. അപ്‌സരയ്ക്ക് ബെസ്റ്റ് ക്യാപ്റ്റന്‍ അവാര്‍ഡും നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here