തെറ്റ് സുരേഷ് ഗോപി മനസിലാക്കണം; വെറും മാപ്പ് കൊണ്ട് തീരില്ല: ഷിദ ജഗത്
കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തക ഷിദ ജഗത്. തെറ്റ് സുരേഷ് ഗോപി മനസിലാക്കണം. സാമൂഹ്യമാധ്യമങ്ങളിലൂടെ സുരേഷ് ഗോപി നടത്തിയത് വിശദീകരണം മാത്രമാണെന്നാണ് മീഡിയവണ്‍ ചാനലിലൂടെ ഷിദ പ്രതികരിച്ചത്. അതിനാല്‍ മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും ഷിദ പറഞ്ഞു. സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞ സാഹചര്യത്തിലാണ് ഷിദയുടെ പ്രതികരണം.
വാത്സല്യത്തോടെയാണ് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയത്. ഏതെങ്കിലും രീതിയില്‍ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്ന്
സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു.
ഇന്നലെ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മോശമായി പെരുമാറിയത്. രണ്ടു വട്ടം മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവക്കുകയും അവര്‍ അത് തട്ടി മാറ്റുകയുമായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് മാധ്യമസ്ഥാപനവും വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here