സുരേഷ്‌ഗോപി ഇന്ന് ന്യൂഡൽഹിയിൽ: പ്രധാനമന്ത്രിയെ കാണും
October 6, 2023 3:09 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ നടനും മുൻ എംപിയുമായ സുരേഷ്‌ഗോപി ഇന്ന് ന്യൂഡൽഹിയിൽ. കുടുംബത്തിൽ നടക്കുന്ന ഒരു ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് സുരേഷ്‌ഗോപി കുടുംബസമേതം ഡൽഹിയിൽ എത്തിയതെന്നാണ് സൂചന.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവരെയും കാണുമെന്നാണ് വിവരം. കേന്ദ്ര നേതൃസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ സുരേഷ്‌ഗോപിയെ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂങ്ങൾ നിലനിൽക്കേയാണ് ഈ കൂടിക്കാഴ്ച. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ അടുത്തിടെ സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ പദയാത്രയും സംഘടിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here