ബ്രാൻഡ് വാല്യൂ ഉയർത്തി വിനേഷ് ഫോഗട്ട്; മെഡൽ ജേതാക്കളേക്കാൾ വലിയ പ്രതിഫലം ഓഫർ ചെയ്ത് കമ്പനികൾ

ചുണ്ടിനും കപ്പിനുമിടയിൽ ഒളിമ്പിക് മെഡൽ നഷ്ടമായെങ്കിലും മെഡൽ ജേതാക്കളേക്കാൾ ഉയരത്തിൽ പറന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പരസ്യരംഗത്തെ ‘ബ്രാൻഡ് വാല്യൂ’ വൻ തോതിൽ വർദ്ധിച്ചതിൻ്റെ സൂചനയായി മൾട്ടിനാഷണൽ കമ്പനികൾ വിനേഷിനെ വച്ച് പരസ്യം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നു. പരസ്യ മോഡലായി അഭിനയിക്കാൻ നേരത്തെ 25 ലക്ഷം രൂപ ലഭിച്ചിരുന്ന വിനേഷ് ഇപ്പോൾ ഒരുകോടി ഈടാക്കുന്നുവെന്നാണ് ഏജൻസികൾ വെളിപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ഒളിമ്പിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൻ്റെ ഫൈനലിലെത്തിയ വിനേഷിൻ്റെ ശരീരഭാരം 100 ഗ്രാം അധികമായി കണ്ടതിനെ തുടർന്ന് അയോഗ്യത കല്പിക്കപ്പെട്ടു. കോർട്ട് ഓഫ് ആർബിട്ടേഷൻ ഓഫ് സ്പോർട്ട്സിൽ പരാതി നല്കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ആകെ തകർന്ന മനസുമായി പാരിസിൽ നിന്ന് മടങ്ങിയ വിനേഷിന് പക്ഷെ സ്വപ്നതുല്യ സ്വീകരണമാണ് ലഭിച്ചത്. ഡൽഹി വിമാനത്താവളം തുടങ്ങി, ജന്മനാടായ ബലിയ ഗ്രാമം വരെ നീണ്ട ആഹ്ളാദ പ്രകടനമായിരുന്നു കണ്ടത്. സ്വർണ മെഡൽ നേടിയ താരത്തിന് ലഭിച്ചതിനേക്കാൾ വലിയ വരവേൽപ്.

ALSO READ: ഹരിയാന തിരിച്ചു പിടിക്കാൻ കോൺഗ്രസിന് ഗുസ്തിക്കാരുടെ പിന്തുണ കിട്ടിയേക്കും; പുതിയ അടവുകളുമായി ഹൂഡയും കൂട്ടരും

വിനേഷിൻ്റെ എൻഡോഴ്സ്മെൻ്റ് ചാർജിൽ വൻ വർദ്ധന ഉണ്ടായെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം റിപ്പോർട്ട് ചെയ്തത്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി സൂചനകളുണ്ട്. ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ വിനേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിനേഷിന് രാജ്യസഭാ സീറ്റ് നൽകുമെന്ന് ദീപേന്ദർ ഹൂഡ എംപി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പരസ്യത്തുക കൂട്ടാൻ ഇടയാക്കിയ കാര്യങ്ങളാണ്.

ALSO READ: മനു ഭാക്കറിന് പൊന്നുംവില; കോടികളുമായി വമ്പൻ ബ്രാൻഡുകൾ പിന്നാലെ; കുത്തനെ കൂട്ടി പ്രതിഫലത്തുക

പാരീസിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിൻ്റെ ബ്രാൻഡ് വാല്യു വൻ തോതിൽ ഉയർന്നിട്ടുണ്ട്. തംപ്സ് അപ്പുമായി 1.5 കോടി രൂപയുടെ ഇടപാടിന് കരാറായി കഴിഞ്ഞു. ഒളിമ്പിക്സിന് മുമ്പ് 25 ലക്ഷമായിരുന്നു മനുവിൻ്റെ പ്രതിഫലം. ഒളിമ്പിക്സിൽ സ്വർണനേട്ടം ആവർത്തിക്കാനായില്ലെങ്കിലും ജാവലിൻ താരം നീരജ് ചോപ്രയുടെ ബ്രാൻഡ് വാല്യുവും കുത്തനെ ഉയർന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top