പേടിഎം എംഡി രാജിവച്ചു; സുരീന്ദർ ചാവ്ലയുടെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം; പേടിഎമ്മില്‍ പ്രശ്നങ്ങള്‍ മൂർച്ഛിക്കുന്നു
ഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിന് വീണ്ടും തിരിച്ചടി. പേടിഎം എംഡിയും സിഇഒയുമായ സുരീന്ദർ ചാവ്ല രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ചാവ്ല രാജി വച്ചുവെന്നാണ് പേടിഎമ്മിന്റെ വിശദീകരണം. ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് നടപടി നേരിട്ടതിന് പിന്നാലെയാണ് രാജി.
മാർച്ച് 15നുശേഷം പേടിഎം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും ഫാസ്ടാഗ് സേവനവും ആർബിഐ വിലക്കിയിരുന്നു. 2023 ജനുവരിയിലാണ് പേയ്‌മെൻ്റ് ബാങ്കിൻ്റെ എംഡിയും സിഇഒയുമായി ചാവ്ലയെ നിയമിച്ചത്.
പേടിഎം സ്ഥാപക ചെയർമാൻ വിജയ് ശേഖർ ശർമ്മ കഴിഞ്ഞ മാസം പേടിഎം പേയ്‌മെൻ്റ്സ് ബാങ്ക് ലിമിറ്റഡിൻ്റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരീന്ദർ ചാവ്ലയുടെ രാജിയും വന്നത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here