ഹമാസിനെ പട്ടിണിക്കിട്ട് പൂട്ടാൻ ഇസ്രയേൽ; ഗാസയിൽ പുതിയ യുദ്ധതന്ത്രം ‘ജനറൽസ് പ്ലാൻ’

ഗാസയിൽ ഹമാസ് പിടിയിലുള്ള ബന്ധികളെ മോചിപ്പിക്കുന്നതിനും അവശേഷിക്കുന്ന ഭീകരരെ തുടച്ചു നീക്കുന്നതിനും പുതിയ പദ്ധതിയുമായി ഇസ്രയേൽ. ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം ഉൾപ്പെടെയുള്ളവയുടെ വിതരണവും മേഖലയിലേക്കുള്ള മാനുഷിക സഹായങ്ങളും നിർത്താനാണ് നീക്കം. ഹമാസ് പോരാളികളെ പട്ടിണിയിലാക്കി തുടച്ചുനീക്കാമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതായിട്ടാണ് റിപ്പോർട്ടുകള്‍.

ALSO READ: അമേരിക്കൻ സൈന്യവും THAAD സംവിധാനവും ഇസ്രായേലിലേക്ക്; ലക്ഷ്യം ഹിസ്ബുള്ള മാത്രമല്ല…

വിരമിച്ച ഒരു കൂട്ടം ജനറൽമാരാണ് പദ്ധതി തയ്യാറാക്കിയത്. ‘ജനറൽസ്’ പ്ലാൻ’ എന്ന് വിളിക്കപ്പെടുന്ന ഈ തന്ത്രം സാധാരണക്കാർക്ക് അസഹനീയമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് വടക്കൻ ഗാസയിലെ ഹമാസിൻ്റെ മേധാവിത്വം പൂർണമായും ഇല്ലാതാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ മുൻ തലവനായ ജിയോറ എയ്‌ലാൻഡാണ് പദ്ധതിയുടെ ചീഫ് ആർക്കിടെക്റ്റ്.

ALSO READ: ALSO READ: ഇസ്രയേൽ പ്രതിരോധ സംവിധാനം പാളി; ഒരു വർഷത്തിന് ശേഷം ഹിസ്ബുള്ളയുടെഏറ്റവും വലിയ തിരിച്ചടി

എന്നാൽ ലക്ഷക്കണക്കിന് പലസ്തീനികളെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരണത്തിലേക്ക് തള്ളിവിടാൻ കാരണമാകുമെന്ന വിമർശനവും ശക്തമാണ്. പദ്ധതി നടപ്പാക്കും മുമ്പ് പലസ്തീൻകാർക്ക് പ്രദേശം ഒഴിഞ്ഞുപോകാൻ ഒരാഴ്ച സമയം നൽകും. നിശ്ചിത സമപരിധി കഴിഞ്ഞാൽ ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങൾ നിഷേധിക്കുകയും വിതരണം തടയുകയും ചെയ്യും. അവശേഷിക്കുന്നവരെ സൈനിക നിയമങ്ങൾക്ക് വിധേയമായി കുറ്റവാളികളായി കണക്കാക്കുകയും അവരെ കൊല്ലാൻ അനുമതി നൽകുന്നതുമാണ് ‘ജനറൽസ് പ്ലാൻ’.

ALSO READ: ഹമാസിനെ പട്ടിണിക്കിട്ട് പൂട്ടാൻ ഇസ്രയേൽ; ഗാസയിൽ പുതിയ യുദ്ധതന്ത്രം ‘ജനറൽസ് പ്ലാൻ’

ഭാഗീകമായി ‘ജനറൽസ് പദ്ധതി’ ഇതിനകം തന്നെ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട്(എപി) പറഞ്ഞു. വടക്കൻ ഗാസയിലെ സമീപകാല ഒഴിപ്പിക്കൽ ഉത്തരവുകൾ ഈ തന്ത്രത്തിൻ്റെ ഭാഗമാണെന്നും സൂചനകളുണ്ട്. ഈ മാസം ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടുവരുന്ന ട്രക്കുകളൊന്നു പ്രദേശത്തേക്ക് കടന്നിട്ടില്ലെന്ന് യുഎന്നും സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധത്തിനുള്ള ആയുധമായി ഭക്ഷണം ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന വിമർശനവുമായി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ഇസ്രയേലിനെ വീഴ്ത്താൻ ഹിസ്ബുള്ളയുടെ രഹസ്യ നീക്കങ്ങള്‍; വരാനുള്ളത് വലിയ യുദ്ധമെന്ന് സൂചനകള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top