വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് മാര്‍പാപ്പ; അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കും
വത്തിക്കാന്‍ സിറ്റി: വാടക ഗര്‍ഭധാരണം ആഗോളതലത്തില്‍ നിരോധിക്കണമെന്ന് ഫ്രാന്‍സില്‍ മാര്‍പാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുന്നതാണ് അത്തരം പ്രവര്‍ത്തി. ഭൗതികതാത്പര്യങ്ങള്‍ക്കുവേണ്ടി സ്ത്രീകള്‍ വാടക ഗര്‍ഭധാരണത്തെ ഉപയോഗിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. സ്വവർഗ ബന്ധങ്ങളെ അംഗീകരിച്ച മാര്‍പാപ്പയാണ് ഇത്തരമൊരു വിപരീത നിലപാട് വ്യക്തമാക്കുന്നത്. വത്തിക്കാന്‍ നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.
“ഒരു വാണിജ്യ കരാറിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലുമൊരു കുട്ടി ജനിക്കരുത്. വാടക ഗര്‍ഭധാരണം ഒരു നിന്ദ്യമായ പ്രവര്‍ത്തിയാണ്. ചില സ്ത്രീകള്‍ സാമ്പത്തിക ആവശ്യത്തിനായി അതിനു വഴങ്ങുന്നു. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളാകാനും ഈ വാടക ഗര്‍ഭധാരണത്തെ ഉപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വ്യക്തമായ കണക്കുകളില്ല. ധാര്‍മികകാരണങ്ങളാല്‍ പല രാജ്യങ്ങളിലും വാടക ഗര്‍ഭധാരണം നിയമവിരുദ്ധമാണ്.” മാര്‍പാപ്പ പറഞ്ഞു.
ഇറ്റലിയിലും യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാടക ഗര്‍ഭധാരണം നിയമവിരുദ്ധമാണ്. മറ്റു രാജ്യങ്ങളില്‍ പോയി വാടക ഗര്‍ഭധാരണം നടത്തുന്നവരെ ശിക്ഷിക്കാനുള്ള ബില്ലും ഇതിനോടകം ഇറ്റലിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here