കുഴൽനാടനെതിരായ പരാതി; സർവേ റിപ്പോർട്ട് നാളെ കൈമാറിയേക്കും
August 20, 2023 6:16 PM
മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബവീട്ടിൽ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് നാളെ തഹസിൽദാർക്ക് നൽകിയേക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംഎൽഎയുടെ കുടുംബവീടിനോട് ചേർന്ന ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ നടത്തിയത്.
അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന പരാതിയെ തുടർന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനാണ് സർവേ നടത്തിയത്. ഈ ഭാഗത്തു നിലം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തത വരുത്തുകയാണ് ഉദ്ദേശം. ഇതിന്റെ റിപ്പോർട്ടാണ് നാളെ തഹസിൽദാർക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here