മാത്യു കുഴൽനാടന്റ സ്ഥല പരിശോധനാ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് സമർപ്പിച്ചേക്കും
August 21, 2023 10:39 AM
മാത്യു കുഴൽനാടൻ എംഎൽഎയുടെ കോതമംഗലത്തെ കുടുംബവീട്ടിൽ റവന്യൂ വകുപ്പ് നടത്തിയ സർവേയുടെ റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് നൽകിയേക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംഎൽഎയുടെ കുടുംബവീടിനോട് ചേർന്ന ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ നടത്തിയത്.
നിലമായിരുന്ന സ്ഥലം അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന പരാതിയെ തുടർന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനാണ് സർവേ നടത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here