“സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ പിണറായി വിജയൻ ഗൂഢാലോചന നടത്തി, കള്ളസാക്ഷി നൽകാൻ അതിജീവിത തന്നോട് ആവശ്യപ്പെട്ടു”: പി സി ജോർജ്
പാലാ: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ അതിജീവിത തന്നോട് ആവശ്യപ്പെട്ടെന്ന് സ്ഥിരീകരിച്ച് പി സി ജോർജ്. ‘മാധ്യമ സിൻഡിക്കറ്റ്’ രണ്ടു ദിവസമായി പുറത്തുവിടുന്ന വാർത്തകൾ ശരിവെച്ചാണ് പി സി ജോർജിന്റെ വിശദീകരണം. ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ കണ്ടശേഷമാണ് അതിജീവിത തന്നെ സമീപിച്ചത്.
സി ബി ഐയ്ക്ക് മുന്നിൽ കള്ളസാക്ഷി നൽകണമെന്ന് ആവശ്യപ്പെട്ട് ചില കാര്യങ്ങൾ കുറിപ്പായി എഴുതിത്തന്നു. ഉമ്മൻ ചാണ്ടിയും അതിജീവിതയും ധരിച്ച വസ്ത്രം കണ്ടെന്നടക്കമുള്ള വിവരങ്ങൾ മൊഴി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് അതിജീവിത തനിക്കെതിരെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസുകൊടുത്ത്.
സോളാർ കേസ് വീണ്ടും ചർച്ച ചെയ്യുന്നതിൽ മാനസികമായ ബുദ്ധിമുട്ടുണ്ട്. സോളാർ കേസിലെ സി ബി ഐ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പി സി ജോർജിന്റെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here