ഗണേശ വിഗ്രഹങ്ങളുടെ അപൂർവ്വ കാഴ്ചയൊരുക്കി സൂര്യ കൃഷ്ണാമൂർത്തി

വിനായക ചതുർത്ഥി ദിനത്തിൽ ഗണേശ വിഗ്രഹങ്ങളുടെ അപൂർവ്വ കാഴ്ച്ചയൊരുക്കി സൂര്യ കൃഷ്ണാമൂർത്തി. തൈക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് 2000 ത്തിൽ പരം വരുന്ന ഗണേശ ബിംബങ്ങളുടെ പ്രദർശനം ഒരുക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി പല വലുപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യസ്ത ഭാവങ്ങളിലെ വിഗ്രഹങ്ങളാണ് ഇവയിൽ ഓരോന്നും.

സ്വാതിതിരുനാൾ പൂജിച്ചിരുന്ന 300 വർഷം പഴക്കമുള്ള ശിലയും ഇതിൽ ഉൾപ്പെടുന്നു. ലോഹത്തിൽ ചെയ്ത വളരെ ചെറിയ ഗണപതിയും ശേഖരത്തിലുണ്ട്. ഇതിൽ ഒന്നും തന്നെ ഒരുപോലെ ഉള്ളവയില്ലെന്നും എല്ലാം മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണെന്നും സൂര്യ കൃഷ്ണാമൂർത്തി പറയുന്നു. അടുക്കള മുതൽ പൂജാമുറിവരെ ഗണേശ സാന്നിധ്യം ഇല്ലാത്ത ഒരിടവും ഇവിടെയില്ല. വിഗ്രഹങ്ങൾക്ക് പുറമെ ഗണപതിയുടെ ചുവർ ചിത്രങ്ങളും ഇവിടെ കാണികളെ കാത്തിരിക്കുന്നുണ്ട്.

Logo
X
Top