ചെന്നൈയിൽ പ്രതികളെ തുടർച്ചയായി വെടിവച്ചു കൊല്ലുന്നു; സ്വയരക്ഷക്കായെന്ന് പോലീസ്

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. എ. അരുൺ ചെന്നൈ കമ്മിഷണർ പദവിയിൽ എത്തിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്. ചെന്നൈയിലെ നീലാങ്കരയിൽ മേഖലയിൽ ഇന്ന് പുലർച്ചെ ഗുണ്ടാനേതാവ് രാജ എന്ന സീസിങ് രാജയെയാണ് പോലീസ് വെടിവച്ചു കൊന്നത്കൊന്നു. അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജ. ഇന്നലെ ആന്ധ്രാപ്രദേശി കഡപ്പയിൽ വെച്ചാണ് രാജയെ അറസ്റ്റ് ചെയ്തതെന്നും ഇന്ന് പുലർച്ചെ ചെന്നൈയിൽ എത്തിച്ചെന്നും പോലീസ് പറഞ്ഞു.


പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രാണരക്ഷാർഥം വെടിവയ്ക്കേണ്ടി വന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. കടം തിരിച്ചടയ്ക്കാത്തവരിൽ നിന്ന് വാഹനങ്ങൾ പിടിച്ചെടുക്കാൻ സ്വകാര്യ ബാങ്കിൽ ജോലിക്ക് കയറിയതോടെയാണ് കിഴക്കേ താംബരം സ്വദേശിയായ രാജ സീസിംഗ് രാജയായി മാറിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് സാമൂഹിക വിരുദ്ധരുമായി ബന്ധം സ്ഥാപിക്കുകയും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെടുകയും ചെയ്തു. ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങളിലും കാഞ്ചീപുരത്തും ക്രിമിനൽ സംഘങ്ങൾക്കിടയിൽ രാജക്ക് വലിയ സ്വാധീനമാണുള്ളത്. രണ്ട് തവണ ആന്ധ്രാപ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഈ മാസം 18 ന ചെന്നൈ വ്യാസർപാഡിയിൽ വെച്ച് കാക്ക തോപ്പു ബാലാജി പോലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചിരുന്നു. ആറ് കൊലപാതക കേസുകളും 17 കൊലപാതക ശ്രമങ്ങളുമടക്കം 58 കേസുകളിൽ പ്രതിയായിരുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ അഡ്വ. കെ. ആംസ്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എ. അരുൺ പുതിയ കമ്മിണറായി എത്തുന്നത്.

ജൂലൈ മാസത്തില്‍ ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകത്തിലെ പ്രതിയായ തിരുവെങ്ങാടവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ജൂൺ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ആംസ്ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഓൺലൈൻ ഏജന്‍റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊലപാതകം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top