പുതുവർഷത്തിൽ അമേരിക്കയെ വിറപ്പിച്ച രണ്ട് ആക്രമണത്തിലും പ്രതികൾക്ക് സൈനിക പശ്ചാത്തലം; തമ്മിൽ ബന്ധമുണ്ടോയെന്ന് ഊർജിത അന്വേഷണം

നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ലാസ് വേഗാസിലെ ഹോട്ടലിന് മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ച് ഡ്രൈവറാണ് മരിച്ചത്. തൊട്ടടുത്ത് ഉണ്ടായിരുന്ന ചിലർക്ക് പരുക്കുകൾ പറ്റിയെങ്കിലും അത് ഗുരുതരമല്ലെന്ന് ആശ്വസിക്കുമ്പോഴാണ് അടുത്തത്. ന്യൂ ഓർലിയൻസിൽ ആളുകൾക്ക് മേലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയതിൽ 1 4 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മുപ്പതോളം പേർക്ക് സാരമായ പരുക്കുമുണ്ട്. രണ്ടിടത്തും വാടകക്കെടുത്ത ട്രക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

ആദ്യത്തേതിൽ വാഹനം ഓടിച്ചത് സൈന്യത്തിൽ നിന്ന് അവധിയെടുത്തിരുന്ന മാത്യു ലിവൽസ്ബർഗർ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ കത്തിക്കരിഞ്ഞ കാറിൽ നിന്ന് ഒരു റൈഫിളും കൈത്തോക്കും കണ്ടെടുത്തു. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന പ്രാഥമിക വിവരമല്ലാതെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. രണ്ടാമത്തേതിൽ അക്രമിയെന്ന് തിരിച്ചറിഞ്ഞ ഷംസുദീൻ ജബ്ബാർ എന്ന 42കാരൻ പത്തുവർഷത്തോളം സൈന്യത്തിൽ ജോലി ചെയ്തെങ്കിലും എച്ച്ആർ വിഭാഗത്തിലും ഐടിയിലും ആയിരുന്നു.

Also Read: സൈന്യത്തിൽ ജോലി ചെയ്തെങ്കിലും സൈനിക പരിശീലനം നേടാത്ത ഷംസുദീൻ പോലീസിന് നേരെ വെടിയുതിർത്തു; കൈവശം പലവിധ ആയുധങ്ങളും

ഇരുവരും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഇല്ലെങ്കിലും സൈനിക സേവനത്തിൻ്റെ കാലത്ത് ഒന്നിച്ച് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഇരുവർക്കും കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷംസുദീൻ രണ്ടു വിവാഹം ചെയ്തിരുന്നു. കുടുംബത്തെ കൊല്ലാൻ ആലോചിച്ചുവെന്ന് ഇയാൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആക്രമണത്തിന് ഉപയോഗിച്ച ട്രക്കിൽ ഐഎസ്ഐഎസ് തീവ്രവാദ സംഘത്തിൻ്റെ പതാക കണ്ടെത്തിയതായി എഫ്ബിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ ഒറ്റക്കാകില്ല എന്ന നിഗമനത്തിൽ കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top