മരുന്ന് നിറയ്ക്കാതെ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് കുത്തിവെപ്പ്; രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ
കൊല്ലം: മരുന്ന് നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് കുത്തിവെപ്പ് നടത്തിയ രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ.കൊല്ലം കുണ്ടറയിൽ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സുമാരായ എസ് ഷീബ, ഡി ലൂർദ് എന്നിവരെയാണ് ജില്ല മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തത്.കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിമൺ സ്വദേശികളായ വിഷ്ണുപ്രസാദിന്റെയും ശ്രീലക്ഷ്മിയുടെയും രണ്ടര മാസം പ്രായമായ കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാതെ കുത്തിവെപ്പ് എടുത്തത്. പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അമ്മയും അമ്മൂമ്മയും ചേർന്നാണ് കുഞ്ഞിനെ പ്രതിരോധ കുത്തിവെപ്പിന് കൊണ്ടുവന്നത്.പേശിയിലെടുത്ത കുത്തിവെപ്പ് ആയതിനാൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here