‘അനർഹമായി സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റി’; 38 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിലെ വീഴ്ച കണ്ടെത്തിയിയതിനെ തുടർന്ന് ശക്തമായ നടപടിയുമായി സര്‍ക്കാര്‍. ഭൂ സർവേ- റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. റവന്യൂ വകുപ്പിലെ 34ഉം സർവേ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കും എതിരെയുമാണ് അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കുന്നത്. എന്നാല്‍ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ അനർഹമായി പെൻഷനുകൾ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇവർക്ക് ലഭിച്ച് പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മിഷണറും ഭൂ സർവെ വകുപ്പും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സർവേ വകുപ്പിൽ നിന്നും നടപടി നേരിട്ടവർ
വി നാരായണൻ (അസി.ഡയറക്ടറുടെ കാര്യാലയം കാസർകോട്), സിആർ അനിൽകുമാർ (റീ സർവേ സൂപ്രണ്ടിൻ്റെ കാര്യാലയം ചോർപ്പ്), എം ടിനു (അസി. ഡയറക്ടറുടെ കാര്യാലയം ചെങ്ങന്നൂർ), ബി മിനിമോൾ (അസി. ഡയറക്ടറുടെ കാര്യാലയം അമ്പലമുക്ക്)
റവന്യൂ വകുപ്പിൽ നിന്നും നടപടി നേരിട്ടവർ
റവന്യൂ വകുപ്പിലെ 34 ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ആർ മിനിമോൾ (റവന്യൂ ഡിവിഷണൽ ഓഫിസ് ആലപ്പുഴ), സിജി അമ്പിളി (താലൂക്ക് ഓഫിസ് മാവേലിക്കര), വി സൗമിനി (താലൂക്ക് ഓഫിസ് പെരിന്തൽമണ്ണ), കെ പ്രവീണ (താലൂക്ക് ഓഫിസ് കാർത്തികപ്പള്ളി), എംഎസ് ബിജുകുമാർ (താലൂക്ക് ഓഫിസ് അടൂർ), കെസി ഷെർലി (കളക്ടറേറ്റ് എറണാകുളം), ഷിൻസൺ ഇ ഏലിയാസ് (ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിംഗ് വയനാട്),
സി ശാരദ (കളക്ടറേറ്റ് തൃശ്ശൂർ), പിഎം മനീഷ് (താലൂക്ക് ഓഫിസ് ചേർത്തല), കെ.പി. പ്രസന്നകുമാരി (വില്ലേജ് ഓഫിസ് ചെറുവള്ളി), പിജി ബിന്ദു (വില്ലേജ് ഓഫിസ് ചെത്തിപ്പുഴ), സുബൈദ കാരുവള്ളി (കളക്ടറേറ്റ് മലപ്പുറം), എം രാജു (വില്ലേജ് ഓഫിസ് പേട്ട), എസ് ശ്രീജിത്ത് (തഹസീദാർ കൊച്ചി കോർപ്പറേഷൻ), എൽ. ബുഷിറ ബീഗം (കളക്ടറേറ്റ് തിരുവനന്തപുരം), കെ.സി. സുലാഖ ഭായ് (കോട്ടയം കളക്ടറേറ്റ്), ടിഎൻ. മിനിമോൾ (കോട്ടയം കളക്ടറേറ്റ്), എം.എസ്. കുമാരൻ (വില്ലേജ് ഓഫിസ് അമ്പൂരി), ആർ. ഉഷ (റവന്യൂ ഡിവിഷനിൽ ഓഫീസ് ഫോർട്ട് കൊച്ചി),
എസ് പ്രിൻസ് ആന്റണി (കലക്ടററേറ്റ് ഇടുക്കി), എസ് റിമോദ് (താലൂക്ക് ഓഫിസ് ചിറ്റൂർ), കെ റജീന (താലൂക്ക് ഓഫിസ് മഞ്ചേശ്വരം), ജി രാജഗോപാൽ (താലൂക്ക് ഓഫിസ് അടൂർ), എപി സുരേഷ് (വില്ലേജ് ഓഫിസ് അവിട്ടനല്ലൂർ), കെഎൻ മായാദേവി (പാലക്കാട് കളക്ടറേറ്റ്), കെ.എം. സുബീഷ് (റവന്യു ഡിവിഷണൽ ഓഫിസ് കോഴിക്കോട്), പി. ശാന്തകുമാരി (വില്ലേജ് ഓഫിസ് ആലത്തൂർ), എസ് രമണി (കൊല്ലം കലക്ടറേറ്റ്), ടിജി വത്സമ്മ (കോട്ടയം കളക്ടറേറ്റ്),
എ അഖിൽ (താലൂക്ക് ഓഫിസ് കരുനാഗപ്പള്ളി), എസ് ഗീതാദേവി (സ്പെഷ്യൽ തഹസിൽദാർ തിരുവനന്തപുരം), എ അബ്ദുൽ ജലീൽ (താലൂക്ക് ഓഫിസ് കരുനാഗപ്പള്ളി), എൻപി. (ജെസി ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് തിരുവനന്തപുരം), വിടി വിഷ്ണു (താലൂക്ക് ഓഫിസ് അമ്പലപ്പുഴ)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here