ജനനേന്ദ്രിയം നഷ്‌ടമായ ഗംഗേശാനന്ദക്ക് എതിരെ ബലാത്സംഗക്കുറ്റം; കുറ്റപത്രമായി

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ട് തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലൈംഗിക അതിക്രമം തടയാനാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.
മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യ കേസിലാണ് കുറ്റപത്രമായത്. ഗംഗേശാനന്ദയെ ആക്രമിച്ച കേസില്‍ പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് അടുത്തയാഴ്ച നല്‍കും.
വിവാദ സംഭവത്തില്‍ പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. ലൈംഗിക അതിക്രമം തടയാനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പറഞ്ഞ പെണ്‍കുട്ടി പിന്നീട് സ്വാമി അക്രമിച്ചില്ലെന്നും സുഹൃത്ത് അയ്യപ്പദാസ് പറഞ്ഞാണ് അതിക്രമം നടത്തിയത് എന്ന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ച് ബലാത്സംഗകുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്.
2017 മേയ് 19നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി കിടന്നുറങ്ങിയപ്പോഴാണ് സ്വാമിയെ പെണ്‍കുട്ടി ആക്രമിച്ചത്. സംഭവം കേരളത്തില്‍ വിവാദമായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here