സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി

സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസില്‍ പ്രതി മാപ്പുസാക്ഷിയായി. കേസില്‍ രണ്ടാം പ്രതിയായ സച്ചിന്‍ ദാസ് ആണ് മാപ്പുസാക്ഷിയായത്. അപേക്ഷ കോടതി അംഗീകരിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നടക്കുമ്പോള്‍ തന്നെയാണ് സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അന്വേഷണം വന്നത്.

സ്പേസ് പാര്‍ക്ക് നിയമനത്തിനു വേണ്ടിയാണ് സ്വപ്ന വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. മഹാരാഷ്ട്ര ബാബ സാഹിബ് യൂണിവേഴ്സിറ്റിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. സ്വര്‍ണക്കടത്തിനു പിന്നാലെയാണ് ഈ കേസും പുറത്തുവന്നത്. കേസിന്റെ വിചാരണ നടക്കാന്‍ തുടങ്ങുമ്പോഴാണ് പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ നല്‍കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (3)യിലാണ് അപേക്ഷിച്ചത്. കോടതി പ്രോസിക്യൂഷനോട് നിലപാട് ആരാഞ്ഞിരുന്നു. എതിര്‍പ്പില്ലെന്നാണ് പോലീസ് അറിയിച്ചത്. സ്വപ്നക്ക് എതിരായ കേസ് ശക്തമാകും എന്നതിനാലാണ് പോലീസ് സച്ചിന്‍ ദാസിന്റെ അപേക്ഷയെ എതിര്‍ക്കാതിരുന്നത്.

വ്യാജഡിഗ്രി കേസില്‍ സ്വപ്ന സുരേഷ് മാത്രമായി മാറി. 19 ലക്ഷത്തോളം രൂപ കേസില്‍ സ്വപ്ന കൈപ്പറ്റിയിട്ടുണ്ട്. അനധികൃതമായി കൈപ്പറ്റിയതാണ് എന്ന് തെളിഞ്ഞിട്ടും ഈ തുക സ്വപ്നയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടില്ല. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ പ്രതി മാപ്പുസാക്ഷിയായതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top