പിണറായിക്ക് ഗൾഫിൽ ബിനാമി ബിസിനസ്, എല്ലാ ‘കെ’ പദ്ധതികളും ‘വി’ പദ്ധതികളാണ്: സ്വപ്ന സുരേഷ്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. പിണറായിക്കും കുടുംബത്തിനും ഗൾഫിൽ ബിനാമി ഇടപാടുകളുണ്ടെന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതികൂടിയായ സ്വപ്ന ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

യുഎഇലും ഷാർജയിലും അജ്‌മാനിലും അദ്ദേഹത്തിനു ബിനാമി ബിസിനസുണ്ടെന്നും അതിന്റെ ആവശ്യങ്ങൾക്കാണ്‌ ഇടയ്ക്കിടെ ഗൾഫ് സന്ദർശിക്കുന്നതെന്നും സ്വപ്ന. ഇടതുസർക്കാർ തുടക്കമിട്ട എല്ലാപദ്ധതികൾക്കും അഴിമതി പ്രകടമാണ്. സംസ്ഥാനത്ത് തുടക്കമിട്ട എല്ലാ ‘കെ’ പദ്ധതികളും ‘വി’ പദ്ധതികളാണ്. ഒരു പ്രോജക്റ്റിനു രൂപം കൊടുക്കുമ്പോൾ തന്നെ അതിനു യോജിച്ച വൻ സ്രാവുകളെ കണ്ടെത്തും. അവരിൽനിന്നു മുൻകൂറായി പണംവാങ്ങും. ശിവശങ്കറിന്റെ നേതൃത്വത്തിൽ ഐ.റ്റി വകുപ്പിലാണ് തീവെട്ടിക്കൊള്ളയത്രയും നടന്നത്. ക്ലിഫ് ഹൗസിൽ നടന്നിട്ടുള്ള ഇത്തരം മീറ്റുങ്ങുകളിൽ താനും സ്ഥിരം പങ്കാളിയായിരുന്നുവെന്നു സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയെ സഹായിക്കാൻ തന്നെ ബാംഗ്ലൂരിൽ നിയമിക്കാൻ ശിവശങ്കർ ആലോചിച്ചിരുന്നു. കുട്ടികൾ തിരുവനന്തപുരത്ത് പഠിക്കുന്നതിനാൽ താൻ നിരസിച്ചു. എ.ഐ ക്യാമറ പദ്ധതിയുമായി മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മകൻ തന്നെ കണ്ടിരുന്നുവെന്നും സ്വപ്ന പറഞ്ഞു. ഇതിനായി രണ്ടുതവണ മകനുമായിക്കൂടിക്കാഴ്ച്ചയും നടത്തി. എ.ഐ ക്യാമറ പദ്ധതി വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. തുടക്കത്തിൽത്തന്നെ ഈ പദ്ധതി അഴിമതിയാണെന്നു അറിയാമായിരുന്നു എന്നും സ്വപ്ന പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top