സ്വരൂപ് കുമാർ എന്ന ‘പുതിയ സുകുമാരക്കുറുപ്പ്’; ബാങ്ക് ഡ്രാഫ്റ്റ് തട്ടിപ്പിൽ സിബിഐയെ കുഴപ്പിച്ച് മറ്റൊരു മലയാളി; വിവരം നൽകിയാൽ 25,000 പ്രതിഫലം; ലുക്കൗട്ട് നോട്ടീസുമിറക്കി

തിരുവനന്തപുരം: ലോകത്ത് എവിടെ തട്ടിപ്പുണ്ടോ അവിടെ ഒരു മലയാളിയുണ്ടാകും. 21 വര്‍ഷമായി സി ബിഐയെ വട്ടം ചുറ്റിക്കുന്ന മലയാളിയുടെ കഥ ത്രില്ലര്‍ സിനിമകളോട് കിടപിടിക്കുന്ന ഒന്നാണ്. ഒടുവില്‍ നിവൃത്തിയില്ലാതെ, രാജ്യത്തെ പരമോന്നത ഏജന്‍സി അയാളുടെ പലതരത്തിലുള്ള രേഖാചിത്രം തയ്യാറാക്കി പിടികൂടാനുള്ള തയ്യാറെടുപ്പിലാണ്. കേരളാ പോലീസിനെ വട്ടംചുറ്റിച്ച സുകുമാരക്കുറുപ്പിനെ പോലെ സ്വരൂപ് കുമാറും ചര്‍ച്ചകളില്‍ എത്തുകയാണ്.

എസ്ബിഐ ഹൈദരാബാദ് സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബുക്ക് അപഹരിക്കുകയും വ്യാജ ഡ്രാഫ്റ്റുണ്ടാക്കി ഒരു കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കോട്ടയം സ്വദേശി സ്വരൂപ് കുമാറിന്റെ പേരില്‍ സിബിഐ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി 20 വര്‍ഷമായിട്ടും സ്വരൂപ് കുമാര്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളും ചില ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം അപഹരിച്ചെന്നാണ് കേസ്.

ബാങ്കിന്റെ ഹൈദരാബാദ് സര്‍ക്കിള്‍ സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബുക്കുകളാണ് ബാങ്ക് ഉദ്യോഗസ്ഥരുടെയും മറ്റു ചിലരുടെയും സഹായത്തോടെ അപഹരിച്ചത്. ഈ ബുക്കുകൾ ഉപയോഗിച്ച് വ്യാജ ഡ്രാഫ്റ്റുകളുണ്ടാക്കി പല സ്ഥലങ്ങളില്‍നിന്നായി 96.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

സ്വരൂപ് കുമാറിനെക്കുറിച്ച് സൂചന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. സിബിഐയുടെ ബാംഗ്ലൂര്‍ ഓഫീസിനെ ആണ് അറിയിക്കേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top