അതിഷി ഡമ്മി മുഖ്യമന്ത്രി എന്ന് സ്വാതി; നാണം ഉണ്ടെങ്കില്‍ സ്വാതി രാജിവയ്ക്കണമെന്ന് എഎപി

ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ എംപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് എഎപി. ബി​ജെ​പി​ക്ക് വേ​ണ്ടി സ്വാ​തി​ക്ക് എഎപിയില്‍ തു​ട​രാ​നാ​കി​ല്ലെ​ന്ന് എ​എ​പി​ ചീ​ഫ് വി​പ്പും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ദിലീപ് പാണ്ഡെ പ​റ​ഞ്ഞു. ധാ​ര്‍​മി​ക​ത​യു​ണ്ടെ​ങ്കി​ല്‍ രാ​ജി വ​ച്ച് പു​റ​ത്തു​പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.

അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എഎപി നിര്‍ദേശിച്ചതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി സ്വാതി രംഗത്തെത്തിയത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ വിമര്‍ശനം.

“ഡല്‍ഹിക്ക് ദൗര്‍ഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്ത്രീ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നു. അഫ്‌സല്‍ ഗുരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് പറഞ്ഞ് അതിഷിയുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. അവര്‍ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ഡല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ.”. – സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞു. ഇതോടെയാണ് എഎപി നേതൃത്വം രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top