എഎപി താരപ്രചാരകരുടെ പട്ടികയില്‍നിന്ന് സ്വാതി മാലിവാള്‍ പുറത്ത്; പഞ്ചാബ് പട്ടികയില്‍ പേരില്ല; നടപടി കേജ്‌രിവാളിനെതിരെ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ; രൂക്ഷ വിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെ പഞ്ചാബിലേക്കുള്ള എഎപി താരപ്രചാരകരുടെ പട്ടികയില്‍നിന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍ പുറത്തായി. ഇന്ന് വൈകീട്ട് ഇറങ്ങിയ പട്ടികയില്‍ സ്വാതിയുടെ പേരില്ല. കേജ്‌രിവാളിന്റെ ഭാര്യ സുനിത ഉള്‍പ്പെടെ നാല്‍പ്പതുപേരാണ് പഞ്ചാബിലെ താരപ്രചാരകരുടെ പട്ടികയില്‍ എഎപി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഡല്‍ഹിയിലേക്കുള്ള താരപ്രചാരകരുടെ പട്ടികയില്‍ സ്വാതി ഉള്‍പ്പെട്ടിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍വെച്ച് അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ അനുയായി ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചുവെന്ന് സ്വാതി ആരോപണം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് എഎപി താരപ്രചാരകരുടെ പട്ടികയില്‍ സ്വാതിയുടെ പേര് ഉള്‍പ്പെടാതെ പോയത്.
ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ സ്വാതി ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ്. “കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് രണ്ട് ഫോണ്‍ കോളുകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് രാവിലെ 9.34-ന് സ്വാതി മാലിവാള്‍ പിസിആറിലേക്ക് വിളിച്ചിരുന്നു. അവര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ വന്നു. എന്നാല്‍ പരാതി നല്‍കാതെ മടങ്ങി. പരാതി പിന്നീട് നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്.” – ഡല്‍ഹി നോര്‍ത്ത് ഡിസിപി മനോജ് മീണ പറഞ്ഞു.
സ്വാതിയുടെ ആരോപണത്തിന് പിന്നാലെ എഎപിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here