പരിക്കുകള്‍ സ്വയം ഉണ്ടാക്കിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍; കോടതിക്കുള്ളില്‍ പെട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍; ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ നാടകീയ രംഗങ്ങള്‍

ഡല്‍ഹി : എഎപി എംപി സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ അറസറ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച തീസ് ഹസാരി കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. പ്രതിഭാഗം അഭിഭാഷകന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് സ്വാതി. പ്രതിയായ ബിഭവ് കുമാറിനെ കുരുക്കാനായി പരിക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകനായ എന്‍ ഹരിഹരന്‍ വാദിച്ചു. ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നും സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം തിരഞ്ഞെടുത്തത് ഇതിന് തെളിവാണെന്നും അഭാഭാഷകന്‍ ആരോപിച്ചു. ഇതോടെയാണ് സ്വാതി വികാരപരമായി പ്രതികരിച്ചത്.

സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യം ഹര്‍ജിയില്‍ വാദം തുടരുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തളളിയിരുന്നു. ഇന്ന് രണ്ടാമത്തെ അപേക്ഷയാണ് പരിഗണനയിലുള്ളത്.

മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിക്കുളളില്‍ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് സ്വാതിയുടെ ആരോപണം. ബിഭവ് കുമാറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. എയിംസില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സ്വാതിക്ക് മര്‍ദനമേറ്റെന്നും പരിക്കുകളുണ്ടെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് മെയ് 18ന് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top