ഏഴ് തവണ കേജ്‍രിവാളിന്റെ പിഎ മുഖത്തടിച്ചെന്ന് എഎപി എംപി; തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും സ്വാതി മലിവാള്‍; ഏറ്റത് ക്രൂരമര്‍ദനമെന്ന് എഫ്ഐആര്‍

ഡൽഹി: സ്വാതി മലിവാൾ എംപിക്ക് അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദനമെന്ന് പോലീസ് എഫ്ഐആര്‍. ഏഴു തവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടി. കേജ്‍രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നാണ് എംപിയുടെ മൊഴി. മജിസ്ട്രേറ്റിനു മുൻപാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.

പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെ: “കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് കേജ്‍രിവാളിന്റെ വസതിയിലെത്തിയത്. സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേയ്ക്ക് കടന്നുവന്നു. ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചു. തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു. സ്വീകരണ മുറിയിലൂടെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ അസഹനീയമായ വേദന അനുഭവിച്ചിരുന്നു. മർദിക്കരുതെന്നും ബൈഭവിനോട് പറഞ്ഞെങ്കിലും കേട്ടില്ല. മറ്റ് ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചത്.”

ബൈഭവ് കുമാർ പ‍ഞ്ചാബിലാണ് ഉള്ളത്. മുൻകൂർ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top