ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊന്നത് ഉറ്റ സുഹൃത്ത്; അറസ്റ്റില്‍
ഡല്‍ഹി: വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട വനിതയുടെ സുഹൃത്തായ ഗുര്‍പ്രീത് സിങ്ങിനിയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ ഡൽഹി തിലക് നഗറിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപം കൈകളും കാലുകളും കെട്ടി പ്ലാസ്റ്റിക് കവറില്‍ മൂടിയ നിലയിലാണ് വനിതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്ന് 2.5 കോടി രൂപയും കണ്ടെടുത്തു.
പോലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിയായ ലെന ബെര്‍ജറാണെന്ന് തിരിച്ചറിഞ്ഞത്. ലെന ബെര്‍ജറും ഗുര്‍പ്രീത് സിങ്ങും സുഹൃത്തുക്കളായിരുന്നു. ലെനയെ കാണാന്‍ ഗുര്‍പ്രീത് സിങ്ങ് പതിവായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകാറുണ്ടായിരുന്നെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ലെനയ്ക്ക് മറ്റു പുരുഷനുമായി ബന്ധമുണ്ടെന്ന് ഗുര്‍പ്രീത് സിങ്ങ് സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 11ന് ലെനയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ദാരുണമായി കൊല്ലപ്പെടുത്തുകയായിരുന്നു. മറ്റൊരാളുടെ പേരില്‍ വാങ്ങിയ കാറിലാണ് ആദ്യം മൃതദേഹം സൂക്ഷിച്ചത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതി സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഡല്‍ഹി പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here