സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; എംഎഫ്എന്‍ പദവിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി

ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാരിന്റെ വൻ തിരിച്ചടി. മുന്‍ഗണനാപട്ടികയില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ ഒഴിവാക്കി. ഇന്ത്യയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡ് എംഎഫ്എന്‍ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ്‌ ഇതുവരെ നല്‍കിയത്. ഈ പദവിയാണ്‌ ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. ഇതിന്റെ തിരിച്ചടി ഭീകരമാണ്. അടുത്ത ജനുവരി 1 മുതൽ പൗരന്മാരും സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഉയർന്ന നികുതി നൽകേണ്ടി വരും. നേരത്തെ നല്‍കിയിരുന്നത് അഞ്ച് ശതമാനം നികുതിയാണ് ഇനി പത്ത് ശതമാനം നികുതി നല്‍കേണ്ടി വരും.

ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡിടിഎഎ) പ്രകാരമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വിസ് സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നല്‍കിയത്. ഇന്ത്യൻ സുപ്രീം കോടതിയുടെ തീരുമാനത്തെ തുടർന്നാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് സ്വിസ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ വർഷം നെസ്‌ലെയുമായി ബന്ധപ്പെട്ട ഒരു കേസിൽ, ആദായനികുതി നിയമപ്രകാരം വിജ്ഞാപനം ചെയ്തില്ലെങ്കിൽ ഇരട്ട നികുതി കരാര്‍ നടപ്പിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് സർക്കാർ നടപടി.

എംഎഫ്എൻ പദവി പിന്‍വലിച്ചതിനാല്‍ സ്വിസ് വിത്ത്‌ ഹോൾഡിംഗ് ടാക്‌സ് റീഫണ്ട് ക്ലെയിം ചെയ്യുന്ന സ്വിറ്റ്സര്‍ലന്‍ഡിലുള്ള ഇന്ത്യക്കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും ജനുവരി മുതല്‍ 10 ശതമാനം നികുതി ചുമത്തും. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മില്‍ കരാറുണ്ട്.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (wto) 164 രാജ്യങ്ങള്‍ അംഗങ്ങളാണ്. ഇതിന് കീഴിലുള്ള എല്ലാ രാജ്യങ്ങളും പരസ്പരം എംഎഫ്എന്‍ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവി നല്‍കുന്നുണ്ട്. വലിയ തടസങ്ങള്‍ ഇല്ലാതെ വ്യാപാരം നടത്താന്‍ കഴിയുന്ന ഈ പദവി ഇരുരാജ്യങ്ങളെയും സഹായിക്കുന്നുണ്ട്. ഈ പദവിയാണ് ഏകപക്ഷീയമായി സ്വിസ് സര്‍ക്കാര്‍ പിന്‍വലിച്ചത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top