മുംബൈയുടെ വമ്പറുത്ത് കേരളം; ഇത് ടി20യിലെ സ്വപ്ന വിജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ മുംബൈയെ കീഴടക്കി കേരളം. 43 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റുചെയ്ത കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെന്ന വമ്പൻ സ്കോർ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയെ 191ന് ഒതുക്കുകയായിരുന്നു.
Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
49 പന്തിൽ പുറത്താകാതെ 99 റൺസ് നേടിയ സൽമാൻ നിസാറും 48 പന്തിൽ 87 റൺസ് എടുത്ത രോഹൻ കുന്നുമ്മലുമാണ് ഇന്ത്യക്ക് വൻ ടോട്ടൽ സമ്മാനിച്ചത്. 35 പന്തിൽ 68 റൺസ് നേടിയ അജിൻക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ ശ്രേയസ് അയ്യർ 18 പന്തിൽ 32 റൺസും നേടി. എംഡി വിനോദ് നാലു വിക്കറ്റു വിനോദ് കുമാർ, അബ്ദുൾ ബാസിത് എന്നിവർ കേരളത്തിനായി രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
2021ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി മികവിലും മുഷ്താഖ് അലി ട്രോഫിയിൽ കേരളം മുംബൈയെ തോല്പിച്ചിരുന്നു. ശ്രേയസ് അയ്യർ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ഷാർദുൽ താക്കൂർ തുടങ്ങിയ വൻതാരനിരയെയാണ് ഇന്ന് കേരളം വീഴ്ത്തിയത്. സൽമാൻ നിസാറാണ് മാൻ ഓഫ് ദ മാച്ച്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here