സിറിയയിലെ പണം മുഴുവന്‍ കൊള്ളയടിച്ചു; മുന്‍ പ്രസിഡന്റ് റഷ്യയിലേക്ക് കടത്തിയ തുക കേട്ടാല്‍ ഞെട്ടും
വിമതര്‍ സിറിയ പിടിക്കുംമുന്‍പ് തന്നെ സമ്പാദ്യം മുഴുവന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്പാദ്യം മുഴുവന്‍ റഷ്യയിലേക്ക് കടത്തി. സിറിയയില്‍ നിന്നും ഓടിപ്പോകും മുന്‍പ് തന്നെ സമ്പാദ്യം മുഴുവന്‍ അസദ് സുരക്ഷിതമാക്കിയിരുന്നു എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് അയച്ചത് 25 കോടി ഡോളര്‍ (ഏകദേശം 2120 കോടി രൂപ). ഇത് തന്നെ രണ്ട് ടണ്‍ ഓളം നോട്ടുകള്‍ വരും. ഡോളറുകളും യൂറോ നോട്ടുകളും ഉള്‍പ്പെടെയാണിത്. സിറിയ്ക്ക് മേല്‍ പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധമടക്കം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് പണമായി റഷ്യയിലേക്ക് കടത്തിയത്.
റഷ്യന്‍ സൈനിക സഹായവും കൂലിപ്പട്ടാളമായ വാഗ്നര്‍ സംഘവും ഈ ഘട്ടത്തില്‍ സിറിയയില്‍ ഉണ്ടായിരുന്നു. സിറിയയില്‍നിന്നു കടന്ന ബാഷര്‍ അല്‍ അസദിന് റഷ്യ രാഷ്ട്രീയാഭയം നല്‍കിയിട്ടുണ്ട്. വിമതസേനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് അസദ് റഷ്യയിലേക്ക് കടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here