കലാപത്തില്‍ കൊല്ലപ്പെട്ടത് അഞ്ച് ലക്ഷത്തോളം പേര്‍; പ്രസിഡന്റും പലായനം ചെയ്തു; അനിശ്ചിതത്വത്തില്‍ സിറിയ

സിറിയ വിമതര്‍ പിടിച്ചതോടെ പ്രസിഡന്റ് ബഷാർ അൽ അസദ് എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഒരു വിമാനത്തില്‍ അദ്ദേഹം അജ്ഞാത സ്ഥലത്തേക്ക് പോയി എന്ന് മാത്രമാണ് പുറത്തുവന്ന വിവരം. സിറിയയില്‍ ആരംഭിച്ച ആഭ്യന്തര കലാപം അടിച്ചൊതുക്കാന്‍ ശ്രമിച്ചതാണ് അസദിന്റെ പതനത്തില്‍ കലാശിച്ചത്.

രണ്ടര പതിറ്റാണ്ട് നീണ്ട അസദിന്റെ ഭരണത്തിനും 55 വര്‍ഷം നീണ്ട കുടുംബവാഴ്ചയ്ക്കുമാണ് ഇപ്പോള്‍ പരിസമാപ്തിയാകുന്നത്. അധികാരം പിടിച്ച വിമതസേനയ്ക്ക് അൽഖ്വയ്ദയുമാണ്‌ ബന്ധം. അതുകൊണ്ട് തന്നെ സിറിയന്‍ ഭരണം അൽഖ്വയ്ദയിലേക്ക് നീങ്ങി എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

Also Read: സിറിയ വിമതസേന പിടിച്ചു; പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടു

2000ല്‍ പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി ബഷാര്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ സിറിയയില്‍ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2011ല്‍ ആരംഭിച്ച കലാപത്തിന്റെ അവസാനമാണ് വിമതസേന സിറിയ പിടിച്ചത്. അഞ്ചുലക്ഷത്തോളം പേരാണ് സിറിയൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടത്.

Also Read: സിറിയ വിമത സേനയുടെ പിടിയിലേക്ക്; രാജ്യം വിട്ടിട്ടില്ലെന്ന് പ്രസിഡന്റ് ബഷാർ അൽ അസദ്

ഇറാനും റഷ്യയുമൊക്കെ പിന്തുണച്ച ഭരണകൂടമായിരുന്നു അസദിന്റെത്. റഷ്യയും ഇറാനും യുദ്ധങ്ങളുടെ വഴിയെയായപ്പോള്‍ സിറിയയില്‍ ഇടപെടല്‍ കുറച്ചു. ഇതോടെയാണ് വടക്കുപടിഞ്ഞാറൻ സിറിയ ആസ്ഥാനമായുള്ള വിമത ഗ്രൂപ്പുകൾ അധികാരത്തിനായി തെരുവില്‍ ഇറങ്ങിയത്. ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) സേനയുടെ അധീനതയിലാണ് ഇപ്പോള്‍ സിറിയ.

സിറിയന്‍ സേനയ്ക്ക് ഹയാത്ത് തഹ്‌രീർ അൽ ഷംസ് നയിക്കുന്ന വിമത സേനയുടെ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സിറിയന്‍ സേന ഇറാനിലാണ് അഭയം തേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top