സിറിയന്‍ ആയുധ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ആയുധങ്ങള്‍ പുറത്ത് എത്തുന്നത് തടയുമെന്ന് സേന
സിറിയയിൽ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. സിറിയയുടെ ആയുധ സംഭരണകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. പ്രധാന ആയുധ സംഭരണ കേന്ദ്രങ്ങളിലെല്ലാം ബോംബിട്ടിട്ടുണ്ട്. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം.
ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം,സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടർന്ന് സിറിയയിലെ ആയുധശേഖരങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ഹിസ്ബുല്ല അടക്കമുള്ള ശക്തികള്‍ക്ക് ഇവ ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നുമാണ് ഇസ്രയേൽ സേനയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here