സിറിയയില്‍ മുഹമ്മദ് അൽ ബഷീര്‍ കാവല്‍ പ്രധാനമന്ത്രി; രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുന്നു

സിറിയന്‍ പ്രസിഡന്റ് ബഷാർ അൽ അസദിനെ തുരത്തി ഭരണം പിടിച്ച വിമതര്‍ കാവൽ പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചു. വടക്കുപടിഞ്ഞാറൻ സിറിയയുടെ നേതാവാണ് മുഹമ്മദ് അൽ ബഷീര്‍.
അടുത്ത വര്‍ഷം മാർച്ച് ഒന്നുവരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. സിറിയയില്‍ ഭരണം പിടിച്ച ഹയാത് തഹ്രീർ അൽ ഷാംസുമായി (എച്ച്ടിഎസ്) അടുപ്പമുള്ള നേതാവാണ് ബഷീര്‍.
സിറിയ അടുത്തകാലത്തൊന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണ്. സായുധരായ അക്രമസംഘമാണ് തെരുവുകള്‍ നിയന്ത്രിക്കുന്നത്. മുന്‍ പ്രസിഡന്റ് ബഷാറിനെ പിന്തുണച്ചവര്‍ ഭീതിയിലാണ്. മറുവിഭാഗത്തെ ബഷാര്‍ വേട്ടയാടിയ രീതിയില്‍ വിമതരും ബഷാര്‍ പക്ഷത്തെ ഉന്നമിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഭീതിയിലാണ്.
മറുഭാഗത്ത് ഇസ്രയേല്‍ ഭീകരമായ വ്യോമാക്രമണമാണ് സിറിയയിലെ ആയുധ കേന്ദ്രങ്ങളില്‍ നടത്തുന്നത്. വിമതര്‍ക്ക് ആയുധം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ ന്യായം. ഇറാഖിന്റെ അവസ്ഥയിലേക്ക് സിറിയ എത്തുമോ എന്ന ആശങ്ക രാജ്യത്ത് പടര്‍ന്നിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here