സിറിയ വിമത സേനയുടെ പിടിയിലേക്ക്; രാജ്യം വിട്ടിട്ടില്ലെന്ന് പ്രസിഡന്റ് ബഷാർ അൽ അസദ്
സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നു. തലസ്ഥാനമായ ദമാസ്കസ് സേന വളഞ്ഞിരിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരമായ ഹിംസ് പിടിച്ചടക്കാൻ സൈന്യവുമായി രൂക്ഷ ഏറ്റുമുട്ടൽ നടക്കുന്നു.
സേന വിജയത്തിലേക്ക് അടുത്തെന്നാണ് വിമത സേനയായ ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തന്ത്രപ്രധാന തെക്കൻ മേഖലകളെല്ലാം വിമതസേനയുടെ നിയന്ത്രണത്തിലാണ്.
അതേസമയം രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രംഗത്തെത്തിയിട്ടുണ്ട്. അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്നാണ് എച്ച്ടിഎസ് തലവന്‍ അഹമ്മദ് അൽ ഷാറാ അറിയിച്ചത്. വിഷയത്തിൽ ഇടപെടില്ലെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. വിമതരെ നേരിടാൻ സിറിയക്ക് ആയുധ സഹായം നൽകുമെന്ന് ഇറാൻ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here