സിറിയന്‍ പ്രതിരോധ രഹസ്യങ്ങള്‍ മുഴുവന്‍ ഇസ്രയേലിന് കൈമാറി; സ്വന്തം സുരക്ഷ അസദ് ഉറപ്പാക്കിയത് ഇങ്ങനെ

സിറിയന്‍ സെന്‍ട്രല്‍ ബാങ്കിലെ പണം മുഴുവന്‍ കടത്തിയാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് റഷ്യയിലേക്ക് നാടുവിട്ടത്. രണ്ട് ടണ്‍ നോട്ടുകളാണ് ഈ രീതിയില്‍ അസദ് കടത്തിയത്. രാജ്യത്തിന്റെ സമ്പത്ത് കടത്തുക മാത്രമല്ല അസദ് ചെയ്തത് രാജ്യരഹസ്യങ്ങളും ചോര്‍ത്തി നല്‍കിയിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിറിയയുടെ ആയുധ ശേഖരത്തിന്റെ വിവരങ്ങള്‍ മുഴുവനും അസദ് ഇസ്രയേലിന് നല്‍കിയിരുന്നു. സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ സഹായിക്കുകയും ചെയ്തു.

അസദ് രാജ്യം വിട്ട ഉടന്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണമാണ് സിറിയയില്‍ നടത്തിയത്. സിറിയന്‍ ആയുധശേഖരങ്ങള്‍ തിരഞ്ഞുപിടിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇത്ര കിറുകൃത്യമായി ഇസ്രയേല്‍ എങ്ങനെ ആക്രമണം നടത്തി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍, തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ വിവരങ്ങളാണ് അസദ് നല്‍കിയത്. അതുകൊണ്ട് തന്നെ സിറിയയില്‍ ആഞ്ഞടിക്കാനും ഇസ്രയേലിന് സാധിച്ചു. വിമത സേനയ്ക്ക് ആയുധശേഖരം ലഭിച്ചാലുള്ള അപകടം മുന്നില്‍ കണ്ടാണ്‌ ഇടപെട്ടത് എന്നാണ് ഇസ്രയേല്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top