സിറിയ വിമതസേന പിടിച്ചു; പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടു

സിറിയ വിമതസേനയുടെ പിടിയില്‍ അമര്‍ന്നു. സിറിയന്‍ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്ക് യാത്ര തിരിച്ചുവെന്നാണ് പുറത്തുവന്ന വിവരം. സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് വിമതര്‍ അവകാശപ്പെട്ടു. സിറിയ പിടിച്ചുവെന്ന് വിമതർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

Also Read: സിറിയ വിമത സേനയുടെ പിടിയിലേക്ക്; രാജ്യം വിട്ടിട്ടില്ലെന്ന് പ്രസിഡന്റ് ബഷാർ അൽ അസദ്

അസദിനെ പിന്തുണയ്ക്കുന്ന സിറിയന്‍ സേന രാജ്യം വിട്ടിട്ടുണ്ട്. ഇറാന്‍ ഇവര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. സിറിയന്‍ വിമത നേതാവായ ഹയാത്ത് തഹ്‌രീർ അൽ ഷംസ് ആണ് വിമതസേനയെ നയിക്കുന്നത്. ഇവരാണ് സിറിയ പിടിച്ചത്.

Also Read: സിറിയയിൽ ബാഷർ അൽ അസാദ് സർക്കാർ ഉടൻ വീഴും!! വിമതസൈന്യം ഡമാസ്കസിന് തൊട്ടരികെ

പുതിയൊരു തുടക്കത്തിന്റെ ആരംഭമാണിത്. ഇരുണ്ടയുഗത്തിന്റെ അന്ത്യവും ആണെന്നാണ് വിമതര്‍ അറിയിച്ചത്. ജയിലില്‍ കഴിയുന്നവര്‍ക്ക് മോചിതരാകാമെന്നും ഇത് പുതിയ സിറിയ ആണെന്നും സന്ദേശത്തില്‍ പറയുന്നു. ഡമാസ്കസിൽ ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top