അവിടെ ജൂബിലി ആഘോഷം, ഇവിടെ വിശ്വാസികളെ പിഴിയാന്‍ നീക്കം; സിറോ മലബാര്‍ സഭ 3.25 ലക്ഷം വാങ്ങി റോമിലേക്ക് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നു

ജൂബിലി വര്‍ഷത്തിന്റെ മറവില്‍ സിറോ മലബാര്‍ സഭ പത്ത് കാശുണ്ടാക്കാനുള്ള സാധ്യത തുറന്നിടുന്നു. ജൂബിലി വര്‍ഷത്തില്‍ ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സഭ, വിശ്വാസികളെ റോമിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നത്. മൂന്നേകാല്‍ ലക്ഷം രൂപയാണ് യാത്രക്കൂലിയായി ഒരാളില്‍ നിന്ന് വാങ്ങുന്നത്. മാര്‍ച്ച് 18 ന് ആദ്യ തീര്‍ത്ഥാടക സംഘം കൊച്ചിയില്‍ നിന്ന് റോമിലേക്ക് പോകും.

മാനന്തവാടി രൂപതയുടെ മരിയന്‍ പില്‍ഗ്രിംസിന്റെ (marian pilgrims) നേതൃത്വത്തിലാണ് തീര്‍ത്ഥാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതില്‍ കാണാനും, മാര്‍പ്പാപ്പയുടെ ആശിര്‍വാദം സ്വീകരിക്കാനുമുള്ള അവസരം തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുമെന്നാണ് സംഘാടകരുടെ വാഗ്ദാനം.

വത്തിക്കാനുപുറമെ ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളിലും സംഘം സന്ദര്‍ശനം നടത്തും. പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതില്‍ തുറക്കുന്ന ചടങ്ങോടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top