കേരളത്തിലാദ്യമായി ഒരു വൈദികന്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ച് സീറോ മലബാര്‍ സഭാ പുരോഹിതന്‍; മണിപ്പൂര്‍ അകല്‍ച്ച നിലനില്‍ക്കെ ബിജെപിയ്ക്ക് ആശ്വാസമായി പാര്‍ട്ടി പ്രവേശനം
തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ക്രൈസ്തവ സഭയും ബിജെപിയും തമ്മില്‍ അകന്നിരിക്കെ ബിജെപിയ്ക്ക് ആശ്വാസമായി സീറോ മലബാര്‍ സഭാ വൈദികന്‍റെ ബിജെപി പ്രവേശം. ഇടുക്കി രൂപതയിലെ കൊന്നത്തടി മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക പാതിരി ഫാ. കുര്യക്കോസ് മറ്റമാണ് ബി.ജെ.പിയിൽ ചേർന്നത്. കേരളത്തിലാദ്യമായാണ് ഒരു വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നത്. .
ബിജെപി അംഗത്വ ക്യാമ്പയിന്‍ ഇപ്പോള്‍ നടക്കുമ്പോഴാണ് വൈദികന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതോടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയും നേതാക്കളും ചേര്‍ന്നു സെന്റ് തോമസ് ദേവാലയത്തിലെത്തി അംഗത്വം നല്‍കുകയായിരുന്നു.
വളരെ അധികം സന്തോഷത്തോടെയാണ് പുരോഹിതന്റെ കടന്നു വരവിനെ കാണുന്നതെന്ന് കെ.എസ് അജി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മറ്റു സമുദായ നേതാക്കളെ മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതെന്നാണ് വൈദികന്‍ പറഞ്ഞത്. പൂര്‍ണ മനസോടെയാണ് ഞങ്ങള്‍അദ്ദേഹത്തെ സ്വാഗതം ചെയ്തത്-അജി പറഞ്ഞു.
ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് സമീപകാല വിവാദങ്ങളെ ചൂണ്ടി ഫാ.കുര്യാക്കോസ് മറ്റം പറഞ്ഞു. ബി.ജെ പി പ്രവർത്തകർ അടക്കം നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here