മാർപാപ്പയുടെ തീരുമാനം അന്തിമം; നടപ്പാക്കുക ഏകീകൃത കുർബാന തന്നെയെന്ന് സിറോ മലബാർ സഭ

മാര്‍പാപ്പ അംഗീകരിച്ച സിനഡിന്റെ തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് സിറോ മലബാര്‍ സഭ. വൈദികരും അൽമായ പ്രതിനിധികളും ഉന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കുമെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ വികാരിയായിചുമതലയേറ്റ ജോസഫ് പാംപ്ലാനിപറഞ്ഞു. മാർപാപ്പയുടെ തീരുമാനം അന്തിമമാണെന്നും എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുറന്ന മനസോടെ ചർച്ചക്ക് തയ്യാറാണ്. ഏകീകൃത കുർബാനയിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിറോ മലബാർ സഭയിൽ ഏകീകൃത കുർബാനയടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഭിന്നത രൂക്ഷമായതിനെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനം കഴിഞ്ഞ ദിവസം വലിയ സംഘർഷത്തിനാണ് സാക്ഷ്യം വഹിച്ചത്. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ മാർ ബോസ്‌കോ പുത്തൂർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പകരക്കാരനായി ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റത്. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കിയാണ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിരൂപതയിൽ വിമത വിഭാഗത്തിൻ്റെ പ്രതിഷേധം തുടരുകയാണ്. അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികൾ തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായി. ഇന്നലെ വിമത വൈദികർ അരമനയിൽ പ്രവേശിച്ച് പ്രാർത്ഥന പ്രതിഷേധം നടത്തിയിരുന്നു ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അതിനോടൊപ്പം തന്നെ ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. ഇതോടെ ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.


സഭാ ആസ്ഥാനത്ത് പ്രതിഷേധിച്ച 21 വെെദികരിൽ ആറ് വൈദികരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 15 പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇന്നലെ പുലച്ചെ മുതൽ ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പോലീസ് ശ്രമിച്ചതോടെയാണ് സഭാ ആസ്ഥാനത്ത് സംഘർഷത്തിനിടയാക്കിയത്. പ്രായമായ വൈദികരെ മർദിച്ചതായും വലിച്ചിഴച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top