കുര്‍ബാന തര്‍ക്കം : എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം; വൈദികരെ വലിച്ചിഴച്ച പോലീസ് നടപടിയിലും പ്രതിഷേധം

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംഘര്‍ഷത്തിലേക്ക്. എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലെത്തിയത്. ബിഷപ്പ് ഹൗസില്‍ നിന്നും വൈദികരെ ബലം പ്രയോഗിച്ച് നീക്കിയ പോലീസ് നടപടിയിലും പ്രതിഷേധം കനക്കുകയാണ്. അതിരൂപത ആസ്ഥാനത്തിന് മുന്നില്‍ വൈദികരെ അനുകൂലിക്കുന്ന വിശ്വാസികള്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയാണ്.

കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ളില്‍ പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികര്‍ സത്യാഗ്രഹം നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചയോടെ പോലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. വൈദികരെ വലിച്ചിഴച്ച് പുറത്തേക്ക് എത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇതോടെയാണ് വിശ്വാസികള്‍ തടിച്ചു കൂടുന്നത്.

സര്‍ക്കാരിന്റെ തീരുമാനമാണെന്ന് എ.സി.പി. പറഞ്ഞതായി പ്രതിഷേധിക്കുന്ന വൈദികര്‍ ആരോപിച്ചു. ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. സര്‍ക്കാര്‍ ക്രൂരമായി പെരുമാറുകയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം അല്ലാതെ ഇങ്ങനെ ക്രൂരമായി വലിച്ചിഴക്കരുത്. ഇത് വൈദികരുടേയും വിശ്വാസികളുടേയും മനസിലന് മുറിവേറ്റിട്ടുണ്ട്. ചിലരുടെ താല്പര്യത്തിന് വഴങ്ങിയാല്‍ ശക്തമായ പ്രതിഷഏധം സര്‍ക്കാരിന് എതിരെ നടത്തും. ഒറ്റക്കെട്ടായി മരണം വരെ പോരാടും എന്നും വൈദികര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top