മകന്‍റെ വൈറല്‍ വീഡിയോ സോഷ്യൽ മീഡിയയിൽ അമ്മ കണ്ടു; കോളജ് കാമ്പസിൽ നടന്ന ക്രൂരതക്കെതിരെ പരാതി

കോളജ് കാമ്പസിൽ യുവാവ് അതിക്രൂരമർദ്ദനത്തിന് ഇരയായി. മൂന്നംഗ സംഘമാണ് ജോലിക്കുപോയ ആളിനെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഇതിൻ്റെ വീഡിയോ പ്രതികൾ തന്നെ പകർത്തുകയും പിന്നീടത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബീഹാർ മുസാഫർപൂരിലെ എംഎസ്കെബി കോളജിലാണ് സംഭവം നടന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന ഒരു സംഘം മർദ്ദനം നോക്കി നിനക്കുന്നുണ്ട്. അവർ തടയാനോ പ്രതികരിക്കാനോ ശ്രമിച്ചിട്ടില്ല എന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഫെയ്സ്ബുക്കിൽ വീഡിയോ വൈറലായതോടെയാണ് യുവാവിൻ്റെ വീട്ടുകാർ മർദ്ദനവിവരം അറിയുന്നത്. കത്തി ചൂണ്ടി കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് മകന്‍ മൗനം പാലിച്ചതെന്ന് യുവാവിൻ്റെ അമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞ ശേഷം പോലീസിൽ പരാതി നൽകിയതായും അവർ അറിയിച്ചു.
പ്രതികൾ 2000 രൂപ മകൻ്റെ കയ്യിൽ നിന്നും തട്ടിയെടുത്തു. ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചിട്ടും പീഡനം തുടരുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. യുവാവിൻ്റെ അമ്മ തന്ന പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. അവർ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അവർ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here